Sunday, July 19, 2009
വേട്ട
കാട്ടുപോത്തിനെ വേട്ടയാടാന്‍
കാടുവേണം കാട്ടുചോലവേണം
വേട്ടമണക്കുന്ന വാല്മീകി തടത്തിന്റെ
ഉര്‍ധ്വഗ്രത്തില്‍ നിന്നും
കണ്ണെയ്തു പിടിചെറ്റിയ
ഉന്നതിലെക്കൊരംബെയ്യാം
രാമന് മറന്ന സീതാരണ്ന്യം
കടന്നു കലമാന്‍ തുടിയുള്ള
ഈറക്കാട്ടിലെക്കവന്റെ
കുതിച്ചോട്ടത്തില്‍ പെരുവയര്‍ പിളര്‍ക്കാം
രക്തം ചിന്തിയ കന്യവനത്തില്‍
സൌര ഘടിക്കരത്തിന് താഴെ
ഇല ചീന്തിയ മുള്‍കമ്പുകള്‍ നടാം
നവുരച്ചു മുനകൂര്‍പിച്ച
വാവുബലികളില്‍ ഇരുട്ടില്‍
കൊടുംവിഷം നിറക്കാം
മരകൊപ്പയില്‍ രക്തം നിറച്ചു
കാട്ടു പെണ്ണിന്റെ ചന്ക്കുക്കൂട്ടി
പേരറിയ കരിമ്പാറ ദൈവത്തിനു
കന്നിയും കാമവും കാഴ്ച വയ്ക്കാം
താഴ്വരയില് പൂക്കുന്ന കോടമഞ്ഞില്‍
നമുക്കിനിയും വേട്ടയും പാട്ടുമാകാം
മറന്നു വച്ച മൂരികണ്ണുകള്‍
ദൈവങ്ങള്‍ മറഞ്ഞിരിക്കുന്ന
പര്‍വത ശിഖരതില്‍നിന്നും
കാട്ടുവിശുദ്ധിയുടെ കരുവിച്ച
കുഴിനാഭിയില്‍ നിക്ഷേപിക്കാം .
Labels:
കവിത
Subscribe to:
Posts (Atom)