Friday, December 4, 2009

എലിയും കുഞ്ഞും

ഉറങ്ങുന്ന കുട്ടിയുടെ
ചെവി തിന്നുകയാണ്
എലിയുടെ വിനോദം

നിസ്സഹായനായ
കുഞ്ഞോ, തൊട്ടിലില്‍
ഏറെ നേരമായി
കരഞ്ഞു തളര്‍ന്നു
എലിയാകട്ടെ
നിര്ധക്ഷ്യണ്യം
തന്റെ പണി തുടര്‍ന്നു.
കാരണം
കുഞ്ഞുങ്ങളുടെ
ചെവി തിന്നുക അവന്റെ
ഹരമായിരിക്കുന്നു.
ഇപ്പോഴാകട്ടെ
ചെവി തിന്നുക മാത്രമല്ല
ഇടയ്ക്കിടെ കഴുത്തിലും
കവിളും ഇഴഞ്ഞു നടന്നു
പീടിപ്പിക്ക്കാനും തുടങ്ങിയിരിക്കുന്നു

അപ്പോള്‍
നിങ്ങള്‍ ചോദിക്കും
കുഞ്ഞിന്റെ അമ്മ
എവിടെപോയെന്നു .
അവള്‍ക്കു പൊങ്ങച്ചകരികളായ
അയല്‍ക്കാരോട്
സാരിയെ കുറിച്ച് തര്കികണം
തലേദിവസത്തെ പബിങ്ങിന്റെ
ക്ഷീണം കാണും
അങ്ങനെ അങ്ങനെ ..
അതുകൊണ്ട്
കുഞ്ഞുങ്ങളെ നിങ്ങള്‍
നിങ്ങളുടെ അമ്മരോട്
പറയണം തൊട്ടിലില്‍
ഒറ്റക്കാക്കരുതെന്ന് .

എന്തുകൊണ്ടെന്നാല്‍
നിങ്ങളുടെ ഇളം ചെവി തിന്നാന്‍
മച്ചിന്‍പുറത്ത്
എലി കാത്തിരുപ്പുണ്ട്‌.

Wednesday, September 23, 2009

യക്ഷി

ഒരു തര്‍ക്കോവിസ്കി
സിനിമയോളം ആഴമുള്ള
നിഴല്‍ നിനക്ക് ചുറ്റും
നിസ്സാരതയുടെ
ദീര്‍ഘനിശ്വാസങ്ങളില്‍
ചലനപ്പെടുന്നുണ്ട് .

പനമരക്കാവില്‍
പടംവലിചൂരിയ
ദൈവത്തിനും
ബലബലങ്ങളെ
അളന്നൂറ്റിയ ചലനനിയമത്തിനും
പാതി മറഞ്ഞ
നിഴലിന്റെ വഴിനേരങ്ങളെ
ചെര്‍തുവക്കാനാകുന്നില്ല .

വഴിവിളക്കുകള്‍ ഇല്ലാത്ത
കരിയില പാതയില്‍
റഷ്യന്‍ കഥയില്‍നിന്നും
ദൈവവും ചെകുത്താനും
ഇറങ്ങി നടന്നിരുന്നു

അവരിരുന്നു സന്ധ്യപകുത്ത
ഇടിഞ്ഞ കെട്ടുകളില്‍
യുക്തിബോധവും ചോദനകളും
ഭയപെട്ടു ഉറങ്ങിയിരുന്നു
ഒരു കാഴ്ചക്ക് കാത്തു
ഈ കെട്ടിറങ്ങുമ്പോള്‍
ഈ പാതയിലെ ഒരു
വള്ളി നിഴലാകാന്‍ കൊതികെട്ടിയ
ഭ്രാന്തിന്റെ പുരാസര്‍പ്പങ്ങള്‍
കളിമണ്‍ പുറ്റുകളില്‍
ഒളിഞ്ഞിരുന്നു .

പിന്നെയും പഴുത്തു
ചുമന്ന വിഷക്കായുടെ
ഗന്ധം രുചിചെന്റെ
മുള്ളുകൂര്‍ത്ത ഗ്രന്ധികളില്‍
നിന്റെ മുടിയുലഞ്ഞ
നിഴല്‍രൂപം
പനയിറങ്ങുന്നു .
ആ നിഴലിനു ജീവന്‍
വക്കുവോളം എന്റെ
ഉള്ളിലെ വെള്ളിസര്‍പ്പങ്ങള്‍
നവുരസി കാത്തിരിക്കുന്നു.

Tuesday, September 15, 2009

പുറപ്പാട്‌

ഞങ്ങള്‍ക്ക് നഷ്ടപെട്ട
തോട്ടവും മുന്തിരിച്ചാറും
കട്ടെടുത്ത പുരോഹിതരോട്
നിങ്ങളീ നഗരത്തിന്റെ
ഇരുട്ടിനോട്‌ ചെയ്തത്രയും
ക്രുരത
ഈ ജനത
നിങ്ങളോട് ചെയ്യാതിരിക്കാന്‍
നിങ്ങളുടെ ദൈവങ്ങളെ
സംരക്ഷിച്ചു കൊള്ളുവിന്‍

നഗരം തീരുന്ന

താഴ്‌വരയില്‍ നിന്നും

ആട് മേയ്ക്കാന്‍ മലകയറിയ

വിജ്ഞാനികളെ

കീഴ്ക്കാന്‍ തൂക്കായ

പര്‍വത ശിഖരങ്ങളില്‍ നിന്നും

നിങ്ങള്‍ കണ്ട ലോകം

ഞങ്ങള്‍ക്ക് കൊണ്ട് തരു

കടല്‍ പക്ഷികളോളം
കപ്പലും കരയും കടന്നു
പച്ചയും നീരുമുള്ള

കന്യദീപുകളില്‍

നിഷ്കളങ്കതയുടെ വസ്ത്രം

ധരിച്ചവര്‍ക്കിടയിലേക്ക്

പാപത്തിന്റെ നഗ്നത
വലിച്ചെറിഞ്ഞു

പിറവിയുടെ വിശുദ്ധി പൂകാം

ഈ തിരിച്ചു പോക്കില്‍
നഗരവാതില്‍ക്കല്‍
ഞങളുടെ കുറിപ്പ് ഇടുന്നു
ഞങ്ങളുടെ ജീവിതം

നിങ്ങളുടെ മൂല്യങ്ങള്‍
ഉടഞ്ഞു പോകുന്നിടത്തോളം
പ്രാധാന്യമില്ലതതായിരുന്നു
വഴിപിഴപിക്കുന്ന
ധര്‍മധര്മാങ്ങളുടെ ശീലുകളില്‍

ആശയങ്ങള്‍ ഉരുക്കഴിച്ചു

നൂറ്റാണ്ടുകളുടെ അടിമത്തം

ആശിര്‍വദിച്ച ദുര്‍വ്യാഖ്യാനങ്ങള്‍

ഒരു കപ്പല്‍ ചേതത്തിനും
കാപ്പിരികളുടെ കൊള്ളക്കും
മരുഭൂമിയിലെ മണല്‍കാറ്റിനും
വന മധ്യത്തിലെ കാട്ടുപോതിനും
വിധവയുടെ വേശ്യഗൃഹത്തിനും

യാത്രയുടെ യാമങ്ങള്‍ പകുത്തു നല്‍കുന്നു

ശപിക്കപെട്ട നഗരമേ

നിന്റെകോട്ടകള്‍
തകരുവോളം ,
നിന്റെ മൂര്‍ത്തികള്‍ മണ്ണടിയുവോളം ,
നിന്റെ കോടികള്‍
ചാമ്പലാകുവോളം
ഞങ്ങളുടെ യാതനകള്‍

വിമോചനത്തിന്റെ തയിരിക്കും.

Sunday, July 19, 2009

വേട്ട


കാട്ടുപോത്തിനെ വേട്ടയാടാന്‍
കാടുവേണം കാട്ടുചോലവേണം
വേട്ടമണക്കുന്ന വാല്മീകി തടത്തിന്റെ
ഉര്‍ധ്വഗ്രത്തില്‍ നിന്നും
കണ്ണെയ്തു പിടിചെറ്റിയ
ഉന്നതിലെക്കൊരംബെയ്യാം
രാമന്‍ മറന്ന സീതാരണ്ന്യം
കടന്നു കലമാന്‍ തുടിയുള്ള
ഈറക്കാട്ടിലെക്കവന്റെ
കുതിച്ചോട്ടത്തില്‍ പെരുവയര്‍ പിളര്‍ക്കാം
രക്തം ചിന്തിയ കന്യവനത്തില്‍
സൌര ഘടിക്കരത്തിന് താഴെ
ഇല ചീന്തിയ മുള്‍കമ്പുകള്‍ നടാം
നവുരച്ചു മുനകൂര്‍പിച്ച
വാവുബലികളില്‍ ഇരുട്ടില്‍
കൊടുംവിഷം നിറക്കാം
മരകൊപ്പയില്‍ രക്തം നിറച്ചു
കാട്ടു പെണ്ണിന്റെ ചന്ക്കുക്കൂട്ടി
പേരറിയ കരിമ്പാറ ദൈവത്തിനു
കന്നിയും കാമവും കാഴ്ച വയ്ക്കാം
താഴ്വരയില്‍ പൂക്കുന്ന കോടമഞ്ഞില്‍
നമുക്കിനിയും വേട്ടയും പാട്ടുമാകാം
മറന്നു വച്ച മൂരികണ്ണുകള്‍
ദൈവങ്ങള്‍ മറഞ്ഞിരിക്കുന്ന
പര്‍വത ശിഖരതില്‍നിന്നും
കാട്ടുവിശുദ്ധിയുടെ കരുവിച്ച
കുഴിനാഭിയില്‍ നിക്ഷേപിക്കാം .

Monday, June 29, 2009

പ്ലസ്‌ടുക്കാരി


(തുച്ഛമായ കൂലിക്ക് നഗരത്തിലെ കടകളില്‍
ജോലിനില്കുന്ന പെണ്‍കുട്ടികള്‍ക്ക് )

അകലത്തു നിന്നേ കാണാം
ആറരയുടെ വണ്ടിക്കുള്ള നെട്ടോട്ടം
ബാര്‍ബര്‍ ഷോപ്പിനും മുറുക്കാന്‍ കടക്കും
ഇടയിലൂടെ പിചാത്തികടയും
സുബിതാതയുടെ പലഹാരകടയും
ഗള്‍ഫ് ബാബുവിന്റെ ലേഡിസ് ഷോപ്പും
കടന്നു അവളുടെ മരണപാച്ചില്‍

ടി വി കടയില്‍ ചാനലായ ചാനലെല്ലാം
പെണ്ണും ന്യൂസും സീരിയലും
പാന്‍ നാറുന്ന ഹിന്ദിക്ക് മലയാളതില്‍
തെറിവിളിക്കുന്ന വഴിവാണിഭം
മൊബൈല്‍ കട ,ഐസ് ക്രീം പാര്‍ലര്‍
ചെമഞ്ഞ വെട്ടതില്‍ ബുടിഷോപ്പ്
അങ്ങനെ എന്തെല്ലാം അന്തികച്ചവടം
കണ്ണെറിഞ്ഞും കരളെറിഞ്ഞും
മറുകും മാറിടവും തേടാം
ഇന്നലെ മഞ്ഞയില്‍ വെള്ളപൂവുള്ള
പട്യാല ചുരിദാര്‍
ഇന്ന് വിടര്‍ത്തിയിട്ട
വയലറ്റ് ക്രോസ്സ്ബോര്ടെര്‍ സാരി

എന്റെ പെണ്ണെ
നീ നിഴലെറിഞ്ഞു മദിപ്പിച്ച
ഇന്നലത്തെ നഗരരാത്രിയില്‍
എത്ര സൂപ്പര്‍ ഫാസ്ടുകള്‍ പാഞ്ഞു
ഈ ദേശിയ പാതയില്‍

ഇന്നും കാത്തിരുന്ന്
ഋജു രേഖയില്‍ കാന്തം പുരട്ടി
മുനകൂര്‍ത്ത കമശരങ്ങല്‍കിടയില്‍
മുക്കുപണ്ടത്തില്‍ പൊതിഞ്ഞ
സൌന്ദര്യവും കത്ത്
നീയങ്ങനെ നെടുകെയും കുറുകെയും
മഞ്ഞ പളപ്പാര്‍ന്ന വസ്ട്രശാലയിലെ
കൊച്ചമ്മസാരികള്‍കൊപ്പം
വില്‍ക്കാന്‍ വച്ച നിന്റെ പ്ലസ്ടുവും
നിനക്ക് നഷ്ട്ടപെട്ട
കാവും കുളവും മുവണ്ടാന്മാവും
നീല കണ്ണും നീണ്ടമുടിയും
നിന്നും ഇരുന്നും ഒതുനോക്കിയും
ചരിഞ്ഞും പിരിഞ്ഞും
പിന്‍ നോട്ടമെരിഞ്ഞും
കവനെടുക്കുന്ന കഷണ്ടികാരന്‍
മൂത്ത മുതലാളിയും

ഞാനറിയുന്നു രാവന്തിയില്‍
വീട് തേടുന്ന വ്യെഥകള്‍
കുത്ത് വാക്കില്‍ നേര മുണര്‍ന്നവള
കൂര്‍ത്ത നോട്ടം കുതിപ്പകിയവള്‍

നിന്റെ ചോരുന്ന യൌവ്വനം
ഇവിടെ ദിനം തോറും
ഹൌസ് ഫുള്ളായി ഓടുന്ന
നീലപ്പടമായി മാറിയ
ദുരവസ്തയല്ലേ നഗര ഹൃദയം

Wednesday, June 3, 2009

പ്രിയേ ഇന്നലെ നിന്നെ കണ്ട രാത്രിയില്‍

പ്രിയേ ,
നടവഴി ഇരുട്ടില്‍
പാലം കടന്നു
പാടം കയറുവോളം
രാത്രി ഭൂതങ്ങളെ മറക്കാന്‍
കൈ തന്ന കാലം
ഐസ് കാരനും
പഞ്ഞി മിഠായിക്കുമൊപ്പം
തൊട്ടു വക്കത്തു മറന്നു വക്കാം

പിന്നെയൊരു
സ്പെഷ്യല്‍ ക്ലാസ്സിനു
ഞാന്‍ മുന്‍പിലും
ഒരു നാണത്തിന്റകലത്തില്‍
നീ പിന്നിലും

തെമാലിയുടെ കുഴമണ്ണില്‍
നിന്റെ പാദങ്ങള്‍ മെല്ലെ മെല്ലെ
കുളത്തിന്റെ വക്കതൂടെ
ഇരുകൈ വിടര്തി
അഭ്യാസിയെപ്പോലെ ഞാന്‍

അന്ന്
തെല്ലൊന്നു തേങ്ങിയ
നിന്റെ കയ്യില്‍ മുറുകെപ്പിടിച്ചു
ഒരു കൊച്ചു കുമിള
കുളത്തിന്റെ ആഴതില്‍നിന്നും
അത്മവിലെക്കുയര്‍ന്നത്‌
ആരറിഞ്ഞു ?

പിന്നെ അതെപ്പോഴാണ്‌
ഒരു തരംഗവും ഇല്ലാതെ
ഉപരിതലത്തില്‍
വന്നു പൊട്ടിയത് ?

ഉള്‍വലിഞ്ഞ ,
വിപരിണമിച്ച
ജന്മ ചോദനകള്‍
പ്രസുപ്തവസ്തകളില്‍
കോശഭിതിക്കുള്ളില്‍
ജനിതക ജീനുകളില്‍
സ്തൂലരൂപം പൂണ്ടു
ധ്യാനം ചമഞ്ഞിരുന്നു

അരുതുകളും,
ആവലാതികളും
മോഹവും
മോഹഭംഗവും
അടഞ്ഞ കണ്ണിന്റെ
ഇരുട്ടില്‍ കുഴിച്ചുമൂടി
ഉറക്കത്തിന്റെ വാല്മീകത്തില്‍
ഒരു ജഗ്രത് മയക്കം .

ഒരു സ്ഖലിതസ്വപ്നത്തില്‍
ആശുപത്രി വരാന്തയിലും
പള്ളി മുറ്റത്തും
കണ്ണ്എഴുതാതെ
ഒജോസ്സോഴിഞ്ഞ
എണ്ണമയമാര്‍ന്ന
നിന്റെമുഖം

Tuesday, May 26, 2009

മഴ

മഴ
ഒരു വിധവയെപോലെ
വിലപിച്ചുകൊണ്ടു
വന്ധ്യ യായ നഗരത്തിന്റെ
സന്ധ്യയെ പിടിച്ചുലക്കുന്നു
മഴ
ഇന്നെലെകളില്‍
ചേമ്പില താളില്‍
നൃത്തം ചവിട്ടിയ ബാല്യം

മഴ
രാമരകൊമ്പുകളില്‍
മരപെയ്തായി
കൌമാരപ്രണയം

മഴ
യൌവന പെയ്തിനു
ശ്രുതിഭംഗം വന്ന
പ്രളയ രാത്രിയില്‍
'രാത്രിമഴ ' ഭ്രാന്തിയെ പോലെ
ഒരു വിധവയെപോലെ
മഴ (നാളെ )
ഈറന്‍ മാറിയ
പുലര്‍കാല കന്യകയെപോലെ
മുളംകാട്ടിലെ ചിന്നിപെയ്ത്