Wednesday, September 23, 2009

യക്ഷി

ഒരു തര്‍ക്കോവിസ്കി
സിനിമയോളം ആഴമുള്ള
നിഴല്‍ നിനക്ക് ചുറ്റും
നിസ്സാരതയുടെ
ദീര്‍ഘനിശ്വാസങ്ങളില്‍
ചലനപ്പെടുന്നുണ്ട് .

പനമരക്കാവില്‍
പടംവലിചൂരിയ
ദൈവത്തിനും
ബലബലങ്ങളെ
അളന്നൂറ്റിയ ചലനനിയമത്തിനും
പാതി മറഞ്ഞ
നിഴലിന്റെ വഴിനേരങ്ങളെ
ചെര്‍തുവക്കാനാകുന്നില്ല .

വഴിവിളക്കുകള്‍ ഇല്ലാത്ത
കരിയില പാതയില്‍
റഷ്യന്‍ കഥയില്‍നിന്നും
ദൈവവും ചെകുത്താനും
ഇറങ്ങി നടന്നിരുന്നു

അവരിരുന്നു സന്ധ്യപകുത്ത
ഇടിഞ്ഞ കെട്ടുകളില്‍
യുക്തിബോധവും ചോദനകളും
ഭയപെട്ടു ഉറങ്ങിയിരുന്നു
ഒരു കാഴ്ചക്ക് കാത്തു
ഈ കെട്ടിറങ്ങുമ്പോള്‍
ഈ പാതയിലെ ഒരു
വള്ളി നിഴലാകാന്‍ കൊതികെട്ടിയ
ഭ്രാന്തിന്റെ പുരാസര്‍പ്പങ്ങള്‍
കളിമണ്‍ പുറ്റുകളില്‍
ഒളിഞ്ഞിരുന്നു .

പിന്നെയും പഴുത്തു
ചുമന്ന വിഷക്കായുടെ
ഗന്ധം രുചിചെന്റെ
മുള്ളുകൂര്‍ത്ത ഗ്രന്ധികളില്‍
നിന്റെ മുടിയുലഞ്ഞ
നിഴല്‍രൂപം
പനയിറങ്ങുന്നു .
ആ നിഴലിനു ജീവന്‍
വക്കുവോളം എന്റെ
ഉള്ളിലെ വെള്ളിസര്‍പ്പങ്ങള്‍
നവുരസി കാത്തിരിക്കുന്നു.

2 comments:

Anoop Thomas said...

അതി ഗംഭീരം !!!!!!!!!!

ജ്നാനശൂന്യന്‍ said...

നഗരമനസ്സിന്റെ
പൊതുബോധത്തില്‍ നിന്നും
യക്ഷിയെ
പടിയടച്ച് പിണ്ഡം
വെച്ചവര്‍ക്ക്
ഇല്ല
മാപ്പ്.

ഘോരമായ അര്‍ത്ഥാന്തരങ്ങള്‍ ഉള്‍ക്കൊള്ളുന്നു ഈ കവിത. വായനക്കാരന്റെ ബോധാബോധങ്ങളുടെ വേലിപ്പടര്‍പ്പുകളില്‍ ഒരു മിന്നലിന്റെ സീല്‍ക്കാരം.കത്തിമുനയില്‍ വെളുപ്പിന്റെ രക്ഷാമാര്‍ഗം. ചോറ്റാനിക്കര അങ്ങ് ദൂരെയല്ലാതായത് എത്ര നന്നായി.