Tuesday, May 26, 2009

മഴ

മഴ
ഒരു വിധവയെപോലെ
വിലപിച്ചുകൊണ്ടു
വന്ധ്യ യായ നഗരത്തിന്റെ
സന്ധ്യയെ പിടിച്ചുലക്കുന്നു
മഴ
ഇന്നെലെകളില്‍
ചേമ്പില താളില്‍
നൃത്തം ചവിട്ടിയ ബാല്യം

മഴ
രാമരകൊമ്പുകളില്‍
മരപെയ്തായി
കൌമാരപ്രണയം

മഴ
യൌവന പെയ്തിനു
ശ്രുതിഭംഗം വന്ന
പ്രളയ രാത്രിയില്‍
'രാത്രിമഴ ' ഭ്രാന്തിയെ പോലെ
ഒരു വിധവയെപോലെ
മഴ (നാളെ )
ഈറന്‍ മാറിയ
പുലര്‍കാല കന്യകയെപോലെ
മുളംകാട്ടിലെ ചിന്നിപെയ്ത്

Friday, May 22, 2009

ചില ഉടായിപ്പുകള്‍

മലയാള ശബ്ദ താരവലിയിലെ മുന്നൂറ്റിനാലാം പേജില്‍ ഒരു ഉടയിപ്പുണ്ട് (ആ ഉടയിപ്പല്ല ).ഉ എന്നാ സ്വരക്ഷരത്തില്‍ തുടങ്ങുന്ന ഉടായിപ്പ് എന്നാ വാക്ക് .അര്‍ഥം വിരട്ട്,
പിത്തലാട്ടം തുടങ്ങിയവ .നമ്മള്‍ കേരളീയര്‍ ശ്രി.ശ്രീകന്ടെശ്വരം ജി. പദ്മനഭപിള്ളയുടെ ഉടയിപ്പിനെ ചുമ്മാ കാറ്റില്‍ പറത്തികൊണ്ട് ഉടയിപ്പുകള്‍ നിര്‍മ്മിച്ച് കൂട്ടുന്നു .അങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലും ഉടയിപ്പുകള്‍ കാണാം .
ഉടായിപ്പ് 1
സ്ഥലം മഹാരാജാസ് കോളെജ് ഹോസ്റ്റല്‍
രാത്രി വൈകുവോളം ടി .വി ഹാളിലിരുന്നു ഉടായിപ്പ് ചാനലുകളായ ഫാഷനും ,ട്രെണ്ട്സും മാറി മാറി വച്ച് കണ്ടു ഏറെ വൈകി ഉറങ്ങാന്‍ കിടന്നു .രാവിലെ 9 മണി ആയികാണും ,വാതിലില്‍ മുട്ടുകേട്ടു ചെന്ന് വാതില്‍ തുറന്നപ്പോള്‍ പ്രതീഷയോടെ ടൂത്ത് ബ്രഷുമായി പേസ്റ്റ് വാങ്ങാന്‍ നില്‍ക്കുന്ന രമേശന്‍ .ഉറക്കം പോയ ദേഷ്യത്തില്‍ പേസ്റ്റു തീര്‍നെന്നു തറപ്പിച്ചു പറഞ്ഞു (മറ്റെന്തിലും ഉടായിപ്പ് വാക്കുകള്‍ പറഞ്ഞോ ?ഏയ് .ഇല്ല )എന്നാല്‍ സംഭവിച്ചതോ .രഹസ്യമായി പേസ്റ്റു വയ്ക്കുന്ന സ്ഥലത്തുനിന്നും പെസ്റ്റെടുത്തു ബ്രുഷില്‍ ചീറ്റിച്ചു നില്‍ക്കുന്നു രമേശന്‍ ." ചുമ്മാ ഉടായിപ്പ് ഇറക്കല്ലേ മോനെ ******ലകലകാല "
ഉടായിപ്പ് 2
മഹാരാജാസ് കോളെജ്
അന്നും പതിവ് പോലെ ഫസ്റ്റു അവര്‍ തീരാറായപ്പോള്‍ കോളെജിലേക്ക് പോയി .അതാ താമര വരുന്നു .എന്തോ പന്തികേട്‌ തോന്നി .അവന്റെ ദേഷ്യവും സംകടവും പുറത്തു വന്നു ."എടാ ആ ട്യുട്ടര്‍ ഉടയിപ്പാന് .എനിക്ക് ഇന്റെര്‍ണല്‍ മര്‍ക്കില്ല.ബിവേരെജ് തുറക്കാറയോ ?" വാച്ചില്‍ നോക്കി തലയാട്ടി .താമരയുടെ ദുഃഖത്തില്‍ പങ്കു ചേരാന്‍ അന്നത്തെ ക്ലാസ്സ് കട്ട് ചെയ്തു സെന്റര് സര്കിളില്‍ ഇരികുമ്പോള്‍ അതാ വരുന്നു അപ്പക്കലയും കാമുകിയും , ഞങ്ങളെ കണ്ടതും അപ്പകാളയുടെ മുഖത്തൊരു ഉടായിപ്പ് ചിരി .(നോ പ്രോബ്ലം നീ ഹോസ്ടലിലെക് തന്നെയല്ലേ വരുന്നത് )
ഉടായിപ്പ് 3
മഹാരാജാസ് കോളെജ്
പ്രണയ പനി എനിക്കും ബാധിച്ചു തുടങ്ങിയ കാലം .ഒന്നാം വര്‍ഷ മലയാളത്തിലായിരുന്നു അവള്‍ .പക്ഷെ ആ രഹസ്യം പറയാനുള്ള ധൈര്യം എനികില്ലയിരുന്നു .എന്നിട്ടും ഞാനവളെ സ്നേഹിച്ചു .നിലാവുള്ള രാത്രികളില്‍ ഞാന്‍ ഹോസ്റ്റലിന്റെ ടെറസില് കയറി ഖല്‍ബിനുള്ളില്‍ നീയാണ് .കണ്ണടച്ചാല്‍ നീയാണ് എന്നൊക്കെ പാടി. അവസാനം സഹായിക്കാമെന്ന ഉറപ്പില്‍ ഞാന്‍ എന്റെ മനസെശ്വരിയെ അകലെ നിന്നും സഹിനു കാണിച്ചു കൊടുത്തു .അവളെ കണ്ടതും സഹിന്‍ പറഞ്ഞു അളിയാ അവള്‍ ഉദയിപ്പന് ,അവളെന്നും ബസിലെ കിളിയുമായി സൊള്ളാറണ്ട് .ഞാന്‍ തകര്‍ന്നു പോയി .അന്നാദ്യം ഉടയിപ്പിന്റെ അര്‍ഥം തപ്പിയെടുക്കാന്‍ ശ്രമിച്ചു. ഉടയിപ്പെന്നാല്‍ ഉടായിപ്പ് തന്നെ നീ അവളെ മറന്നേക്ക്‌ .സഹിന്‍ വീണ്ടും ഓര്‍മിപ്പിച്ചു .എന്നിട്ടും മനസിന്റെ ഒരു കോണില്‍ ആരുമറിയാതെ ഞാനവളെ പ്രേമിച്ചു .എന്നാലും സഹിന്‍ പറഞ്ഞ വാക്കുകള്‍ മനസിലുണ്ട് .എടാ അവള്‍ ഉടായിപ്പാന് ...ഉടായിപ്പ് .

(എന്റെ സുഹൃത്ത്‌ ശരവണന്റെ സൃഷ്ടിയില്‍ നിന്നും അടിച്ചു മാറ്റിയതാണ് ഈ ഭാഗം .കൂടുതല്‍ ഉടയിപ്പുകള്‍ അറിയാന്‍ മഹാരാജാസ് കോളേജിന്റെ പരിസങ്ങളില്‍ അന്വേഷിക്കു .)
അക്ഷര തെറ്റുകള്‍ സദയം ക്ഷമികണം ഇതുമൊരു ഉടയിപ്പിലല്ലേ ടൈപ്പു ചെയ്തത് .അതറിയാന്‍ http://malayalam.keralamla.com സന്ദര്‍ശിക്കു.

Monday, May 18, 2009

ഒരു ഉടായിപ്പ് കവിത


രാധമാധവം
മാരിയും മാരിവില്ലും ഇല്ലാത്ത
ഉച്ച നേരത്താണ്
കാമുകന്‍ അവളെയും കാത്തു
മുരിക്കിന്റെ ചോട്ടില്‍ നിന്നത്
ഒരു ഉഷ്ണ വാതത്തില്‍
കഞ്ചാവ് മണത്ത കാമുകന്‍
അഞ്ചാം പ്രണയ ലേഖനവും
പണയംവച്ചു കള്ളില്‍ മയങ്ങി
-----x------x------x



ഈ ദുരന്ത കഥ
വീണ്ടും ആവര്‍ത്തിച്ചപ്പോള്‍
കൃഷ്ണന്‍ താഴത്ത് പാ വിരിച്ചു
ഒറ്റയ്ക്ക് കിടന്നു

പിന്നെ രാധ
ട്വന്റി ട്വേന്റ്യുടെ
അവസാന ഓവറില്‍
സിക്സ് അടിക്കാന്‍ മറന്ന
ദ്രാവിഡിന്റെ ഇന്നിങ്സില്‍
ഉറക്കം കളഞ്ഞു .

Sunday, May 17, 2009

മാനസ ഗംഗോത്രിയില്‍ ചരിത്ര വിഭാഗത്തിന് മുന്‍പില്‍


മാനസ ഗംഗോത്രിയില്‍ ചരിത്ര വിഭാഗത്തിന് മുന്‍പില്‍

ചരിത്ര വിഭാഗത്തിന്റെ അരമതിലിലിരുന്നു
അവളുടെ കണ്ണുകള്‍
അവന്റെ ഏകാഗ്രതയില്‍ നിന്നും
ഖനനം ചെയ്യുന്നതെന്താണ് ?
മോഹന്‍ ജദാരോയില്‍നിന്നും
ഹാരപ്പയിലെക്കുള്ള ദൂരം
ഏത് മിഴിയളവില്‍
ഖണ്ടിച്ചുകൊണ്ടാനവര്‍
ഈജിപ്ഷ്യന്‍ പിരമിഡിന്റെ
ചരിവളക്കുന്നത്?

അവളുടെ പൊതിച്ചോറും
അവന്റെ കട്ലെട്ടും
വിശപ്പ്‌ കെടുത്തിയ
ചരിത്ര സന്ധിയില്‍
ഉഷ്ണകാറ്റും ഉച്ചവെയിലും
മറന്ന കരിയില മയകത്തില്‍
യുദ്ധം മറന്ന രാജാക്കന്മാരുടെ
അന്തപുരങ്ങളില്‍ കയറിയലഞ്ഞു


സുര്യന്‍ പടിഞാറൊടിങ്ങിയ
ഇരുണ്ട ശിലയുഗങ്ങളിലെ
വനാന്തരങ്ങളില്‍ അവര്‍
ജനിതകരഹസ്യം തേടിയലഞ്ഞു
ഖനനം ചെയ്തതതും
ഗവേഷണം നടത്തിയതും
പകലോടുക്കതിന്റെ
വക്കത്തു മറന്നു
നാരായവും നഖമുനയുംകൊണ്ട്
ചരിത്ര ആഖ്യായിക തീര്‍ത്തു
ലൈബ്രറിയുടെ അവസാന
വാതിലും താഴുവച്ചു
പ്യുന്നും മറഞ്ഞു
പാതയോരത്തെ ഇരുട്ടില്‍
ക്യാമ്പസ്‌ രാവ് വെളുപ്പിക്കാന്‍
കാത്തുകിടന്നു .


1. മനസ ഗംഗോത്രി-മൈസൂര്‍ യുനിവേഴ്സിടി ആസ്ഥാനം