Monday, May 18, 2009

ഒരു ഉടായിപ്പ് കവിത


രാധമാധവം
മാരിയും മാരിവില്ലും ഇല്ലാത്ത
ഉച്ച നേരത്താണ്
കാമുകന്‍ അവളെയും കാത്തു
മുരിക്കിന്റെ ചോട്ടില്‍ നിന്നത്
ഒരു ഉഷ്ണ വാതത്തില്‍
കഞ്ചാവ് മണത്ത കാമുകന്‍
അഞ്ചാം പ്രണയ ലേഖനവും
പണയംവച്ചു കള്ളില്‍ മയങ്ങി
-----x------x------x



ഈ ദുരന്ത കഥ
വീണ്ടും ആവര്‍ത്തിച്ചപ്പോള്‍
കൃഷ്ണന്‍ താഴത്ത് പാ വിരിച്ചു
ഒറ്റയ്ക്ക് കിടന്നു

പിന്നെ രാധ
ട്വന്റി ട്വേന്റ്യുടെ
അവസാന ഓവറില്‍
സിക്സ് അടിക്കാന്‍ മറന്ന
ദ്രാവിഡിന്റെ ഇന്നിങ്സില്‍
ഉറക്കം കളഞ്ഞു .

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ

ഹന്‍ല്ലലത്ത് Hanllalath said...

മിനിക്കഥകളില്‍ ഭാവിയുണ്ട്...
പാറക്കടവിന്റെ മിനിക്കഥകള്‍ വായിച്ചു നോക്കൂ...


എഴുത്ത് നന്ന്..
ആശംസകള്‍..

udayips said...

to,പകല്‍കിനാവന്‍...daYdreamEr., ഉറുമ്പ്‌ /ANT,hAnLLaLaTh
കവിതയിലും ,ബ്ലോഗിലും ഞാന്‍ തുടക്കകരനാണ് .എല്ലാരുടെയും വിമര്‍ശനവും പ്രതികരണങ്ങളും പ്രതീഷിക്കുന്നു.

ഘടോല്‍കചന്‍ said...

ഹൊ ......... അറമ്പന്‍ കവിത തന്നെ...
:)