ഞങ്ങള്‍ക്ക് നഷ്ടപെട്ട
തോട്ടവും മുന്തിരിച്ചാറും
കട്ടെടുത്ത പുരോഹിതരോട്
നിങ്ങളീ നഗരത്തിന്റെ
ഇരുട്ടിനോട് ചെയ്തത്രയും ക്രുരത
ഈ ജനത നിങ്ങളോട് ചെയ്യാതിരിക്കാന്‍
നിങ്ങളുടെ ദൈവങ്ങളെ
സംരക്ഷിച്ചു കൊള്ളുവിന്‍
നഗരം തീരുന്ന
താഴ്‌വരയില്‍ നിന്നും
ആട് മേയ്ക്കാന്‍ മലകയറിയ
വിജ്ഞാനികളെ
കീഴ്ക്കാന്‍ തൂക്കായ
പര്‍വത ശിഖരങ്ങളില്‍ നിന്നും
നിങ്ങള്‍ കണ്ട ലോകം
ഞങ്ങള്‍ക്ക് കൊണ്ട് തരു
കടല്‍ പക്ഷികളോളം
കപ്പലും കരയും കടന്നു
പച്ചയും നീരുമുള്ള
കന്യദീപുകളില്‍
നിഷ്കളങ്കതയുടെ വസ്ത്രം
ധരിച്ചവര്‍ക്കിടയിലേക്ക്
പാപത്തിന്റെ നഗ്നത
വലിച്ചെറിഞ്ഞു
പിറവിയുടെ വിശുദ്ധി പൂകാം
ഈ തിരിച്ചു പോക്കില്‍
നഗരവാതില്‍ക്കല്‍
ഞങളുടെ കുറിപ്പ് ഇടുന്നു
ഞങ്ങളുടെ ജീവിതം
നിങ്ങളുടെ മൂല്യങ്ങള്‍
ഉടഞ്ഞു പോകുന്നിടത്തോളം
പ്രാധാന്യമില്ലതതായിരുന്നു
വഴിപിഴപിക്കുന്ന
ധര്‍മധര്മാങ്ങളുടെ ശീലുകളില്‍
ആശയങ്ങള്‍ ഉരുക്കഴിച്ചു
നൂറ്റാണ്ടുകളുടെ അടിമത്തം
ആശിര്‍വദിച്ച ദുര്‍വ്യാഖ്യാനങ്ങള്‍
ഒരു കപ്പല്‍ ചേതത്തിനും
കാപ്പിരികളുടെ കൊള്ളക്കും
മരുഭൂമിയിലെ മണല്‍കാറ്റിനും
വന മധ്യത്തിലെ കാട്ടുപോതിനും
വിധവയുടെ വേശ്യഗൃഹത്തിനും
യാത്രയുടെ യാമങ്ങള്‍ പകുത്തു നല്‍കുന്നു
ശപിക്കപെട്ട നഗരമേ
നിന്റെകോട്ടകള്‍ തകരുവോളം ,
നിന്റെ മൂര്‍ത്തികള്‍ മണ്ണടിയുവോളം ,
നിന്റെ കോടികള്‍ ചാമ്പലാകുവോളം
ഞങ്ങളുടെ യാതനകള്‍
വിമോചനത്തിന്റെ തയിരിക്കും.
Subscribe to:
Post Comments (Atom)
0 comments:
Post a Comment