
(തുച്ഛമായ കൂലിക്ക് നഗരത്തിലെ കടകളില്‍
ജോലിനില്കുന്ന പെണ്‍കുട്ടികള്‍ക്ക് )
അകലത്തു നിന്നേ കാണാം
ആറരയുടെ വണ്ടിക്കുള്ള നെട്ടോട്ടം
ബാര്‍ബര്‍ ഷോപ്പിനും മുറുക്കാന്‍ കടക്കും
ഇടയിലൂടെ പിചാത്തികടയും
സുബിതാതയുടെ പലഹാരകടയും
ഗള്‍ഫ് ബാബുവിന്റെ ലേഡിസ് ഷോപ്പും
കടന്നു അവളുടെ മരണപാച്ചില്‍
ടി വി കടയില്‍ ചാനലായ ചാനലെല്ലാം
പെണ്ണും ന്യൂസും സീരിയലും
പാന്‍ നാറുന്ന ഹിന്ദിക്ക് മലയാളതില്‍
തെറിവിളിക്കുന്ന വഴിവാണിഭം
മൊബൈല്‍ കട ,ഐസ് ക്രീം പാര്‍ലര്‍
ചെമഞ്ഞ വെട്ടതില്‍ ബുടിഷോപ്പ്
അങ്ങനെ എന്തെല്ലാം അന്തികച്ചവടം
കണ്ണെറിഞ്ഞും കരളെറിഞ്ഞും
മറുകും മാറിടവും തേടാം
ഇന്നലെ മഞ്ഞയില്‍ വെള്ളപൂവുള്ള
പട്യാല ചുരിദാര്‍
ഇന്ന് വിടര്‍ത്തിയിട്ട
വയലറ്റ് ക്രോസ്സ്ബോര്ടെര്‍ സാരി
എന്റെ പെണ്ണെ
നീ നിഴലെറിഞ്ഞു മദിപ്പിച്ച
ഇന്നലത്തെ നഗരരാത്രിയില്‍
എത്ര സൂപ്പര്‍ ഫാസ്ടുകള്‍ പാഞ്ഞു
ഈ ദേശിയ പാതയില്‍
ഇന്നും കാത്തിരുന്ന്
ഋജു രേഖയില്‍ കാന്തം പുരട്ടി
മുനകൂര്‍ത്ത കമശരങ്ങല്‍കിടയില്‍
മുക്കുപണ്ടത്തില്‍ പൊതിഞ്ഞ
സൌന്ദര്യവും കത്ത്
നീയങ്ങനെ നെടുകെയും കുറുകെയും
മഞ്ഞ പളപ്പാര്‍ന്ന വസ്ട്രശാലയിലെ
കൊച്ചമ്മസാരികള്‍കൊപ്പം
വില്ക്കാന് വച്ച നിന്റെ പ്ലസ്ടുവും
നിനക്ക് നഷ്ട്ടപെട്ട
കാവും കുളവും മുവണ്ടാന്മാവും
നീല കണ്ണും നീണ്ടമുടിയും
നിന്നും ഇരുന്നും ഒതുനോക്കിയും
ചരിഞ്ഞും പിരിഞ്ഞും
പിന് നോട്ടമെരിഞ്ഞും
കവനെടുക്കുന്ന കഷണ്ടികാരന്‍
മൂത്ത മുതലാളിയും
ഞാനറിയുന്നു രാവന്തിയില്‍
വീട് തേടുന്ന വ്യെഥകള്‍
കുത്ത് വാക്കില്‍ നേര മുണര്‍ന്നവള
കൂര്‍ത്ത നോട്ടം കുതിപ്പകിയവള്‍
നിന്റെ ചോരുന്ന യൌവ്വനം
ഇവിടെ ദിനം തോറും
ഹൌസ് ഫുള്ളായി ഓടുന്ന
നീലപ്പടമായി മാറിയ
ദുരവസ്തയല്ലേ നഗര ഹൃദയം
10 comments:
നന്നായിരിയ്ക്കുന്നു
കൊള്ളാം
നിന്റെ ചോരുന്ന യൌവ്വനം
ഇവിടെ ദിനം തോറും
ഹൌസ് ഫുള്ളായി ഓടുന്ന
നീലപ്പടമായി മാറിയ
ദുരവസ്തയല്ലേ നഗര ഹൃദയം
ആശംസകള്‍..
നന്നായിരിക്കുന്നു.. ആശംസകൾ..!!
നല്ല വിഷയം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.
ശ്രീ, ഉറുമ്പ്, അരുണ്‍,ജുനിത്ത്, രാമചന്ദ്രന്, റഫീക്ക്, തലശ്ശേരി നന്ദി..
അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം. ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റര്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയത്..
വളരെ സന്തോഷം
നന്ദിയുണ്ട്..
നന്നയി എഴുതിയതിനു.
അഭിനന്ദനങ്ങൾ
Post a Comment