Wednesday, June 3, 2009

പ്രിയേ ഇന്നലെ നിന്നെ കണ്ട രാത്രിയില്‍

പ്രിയേ ,
നടവഴി ഇരുട്ടില്‍
പാലം കടന്നു
പാടം കയറുവോളം
രാത്രി ഭൂതങ്ങളെ മറക്കാന്‍
കൈ തന്ന കാലം
ഐസ് കാരനും
പഞ്ഞി മിഠായിക്കുമൊപ്പം
തൊട്ടു വക്കത്തു മറന്നു വക്കാം

പിന്നെയൊരു
സ്പെഷ്യല്‍ ക്ലാസ്സിനു
ഞാന്‍ മുന്‍പിലും
ഒരു നാണത്തിന്റകലത്തില്‍
നീ പിന്നിലും

തെമാലിയുടെ കുഴമണ്ണില്‍
നിന്റെ പാദങ്ങള്‍ മെല്ലെ മെല്ലെ
കുളത്തിന്റെ വക്കതൂടെ
ഇരുകൈ വിടര്തി
അഭ്യാസിയെപ്പോലെ ഞാന്‍

അന്ന്
തെല്ലൊന്നു തേങ്ങിയ
നിന്റെ കയ്യില്‍ മുറുകെപ്പിടിച്ചു
ഒരു കൊച്ചു കുമിള
കുളത്തിന്റെ ആഴതില്‍നിന്നും
അത്മവിലെക്കുയര്‍ന്നത്‌
ആരറിഞ്ഞു ?

പിന്നെ അതെപ്പോഴാണ്‌
ഒരു തരംഗവും ഇല്ലാതെ
ഉപരിതലത്തില്‍
വന്നു പൊട്ടിയത് ?

ഉള്‍വലിഞ്ഞ ,
വിപരിണമിച്ച
ജന്മ ചോദനകള്‍
പ്രസുപ്തവസ്തകളില്‍
കോശഭിതിക്കുള്ളില്‍
ജനിതക ജീനുകളില്‍
സ്തൂലരൂപം പൂണ്ടു
ധ്യാനം ചമഞ്ഞിരുന്നു

അരുതുകളും,
ആവലാതികളും
മോഹവും
മോഹഭംഗവും
അടഞ്ഞ കണ്ണിന്റെ
ഇരുട്ടില്‍ കുഴിച്ചുമൂടി
ഉറക്കത്തിന്റെ വാല്മീകത്തില്‍
ഒരു ജഗ്രത് മയക്കം .

ഒരു സ്ഖലിതസ്വപ്നത്തില്‍
ആശുപത്രി വരാന്തയിലും
പള്ളി മുറ്റത്തും
കണ്ണ്എഴുതാതെ
ഒജോസ്സോഴിഞ്ഞ
എണ്ണമയമാര്‍ന്ന
നിന്റെമുഖം

3 comments:

കണ്ണനുണ്ണി said...

ടെമ്പ്ലേറ്റ് നല്ലേ ഭംഗിയുണ്ട്

Rejeesh Sanathanan said...

"അത്മവിലെക്കുയര്‍ന്നത്‌ ആരറിഞ്ഞു"

ഇവിടം വരെ മനസ്സിലായി..........പിന്നെ എല്ലാം ഒരു പുകമറ പോലെ..........

ഹന്‍ല്ലലത്ത് Hanllalath said...

..മനോഹരം കൂട്ടുകാരാ ...
കവിത കൈ പിടിച്ചു നടത്തി
ഐസുകാരന്റെ കൂടെ...പഞ്ഞി മിട്ടായിക്കാരന്റെ കൂടെ...
പിന്നെ മഴയത്ത് കുടയെടുക്കാതെ പോയപ്പോള്‍ കൂടെ നിറുത്താന്‍
പേടിച്ചും ആശിച്ചും തിരിഞു നോക്കി നടന്ന അവളുടെ കൂടെ...

നല്ല കവിതയ്ക്ക് നന്ദി...