Sunday, May 17, 2009

മാനസ ഗംഗോത്രിയില്‍ ചരിത്ര വിഭാഗത്തിന് മുന്‍പില്‍


മാനസ ഗംഗോത്രിയില്‍ ചരിത്ര വിഭാഗത്തിന് മുന്‍പില്‍

ചരിത്ര വിഭാഗത്തിന്റെ അരമതിലിലിരുന്നു
അവളുടെ കണ്ണുകള്‍
അവന്റെ ഏകാഗ്രതയില്‍ നിന്നും
ഖനനം ചെയ്യുന്നതെന്താണ് ?
മോഹന്‍ ജദാരോയില്‍നിന്നും
ഹാരപ്പയിലെക്കുള്ള ദൂരം
ഏത് മിഴിയളവില്‍
ഖണ്ടിച്ചുകൊണ്ടാനവര്‍
ഈജിപ്ഷ്യന്‍ പിരമിഡിന്റെ
ചരിവളക്കുന്നത്?

അവളുടെ പൊതിച്ചോറും
അവന്റെ കട്ലെട്ടും
വിശപ്പ്‌ കെടുത്തിയ
ചരിത്ര സന്ധിയില്‍
ഉഷ്ണകാറ്റും ഉച്ചവെയിലും
മറന്ന കരിയില മയകത്തില്‍
യുദ്ധം മറന്ന രാജാക്കന്മാരുടെ
അന്തപുരങ്ങളില്‍ കയറിയലഞ്ഞു


സുര്യന്‍ പടിഞാറൊടിങ്ങിയ
ഇരുണ്ട ശിലയുഗങ്ങളിലെ
വനാന്തരങ്ങളില്‍ അവര്‍
ജനിതകരഹസ്യം തേടിയലഞ്ഞു
ഖനനം ചെയ്തതതും
ഗവേഷണം നടത്തിയതും
പകലോടുക്കതിന്റെ
വക്കത്തു മറന്നു
നാരായവും നഖമുനയുംകൊണ്ട്
ചരിത്ര ആഖ്യായിക തീര്‍ത്തു
ലൈബ്രറിയുടെ അവസാന
വാതിലും താഴുവച്ചു
പ്യുന്നും മറഞ്ഞു
പാതയോരത്തെ ഇരുട്ടില്‍
ക്യാമ്പസ്‌ രാവ് വെളുപ്പിക്കാന്‍
കാത്തുകിടന്നു .


1. മനസ ഗംഗോത്രി-മൈസൂര്‍ യുനിവേഴ്സിടി ആസ്ഥാനം

3 comments:

Sabu Kottotty said...

ഹിരോഷിമയും നാഗസാക്കിയും.... ?

ഹന്‍ല്ലലത്ത് Hanllalath said...

അല്പം അക്ഷരത്തെറ്റുകള്‍ ഉള്ളത് തിരുത്തിയാല്‍ മനോഹരം..!

udayips said...

hAnLLaLaTh,
മലയാളം ടൈപ്പ് ചെയ്യുന്നതില്‍ പരിചയക്കുറവുണ്ട്. ക്ഷമിക്കുമല്ലോ.. malayalam.keralamla.com എന്ന സൈറ്റില്‍ മംഗ്ലീഷ് അടിച്ച് മലയാളമാക്കിയാണ് എഴുതിയത്. മലയാളം ടൈപ്പിംഗ് പഠിച്ചു വരുന്നതേ ഉള്ളൂ..
കൊട്ടോട്ടിക്കാരന്‍,
ഹിരോഷിമയും നാഗസാക്കിയും എന്താണ് ഉദ്ദേശിച്ചത് വ്യക്തമാക്കാമോ?