Monday, June 29, 2009
പ്ലസ്‌ടുക്കാരി
(തുച്ഛമായ കൂലിക്ക് നഗരത്തിലെ കടകളില്‍
ജോലിനില്കുന്ന പെണ്‍കുട്ടികള്‍ക്ക് )
അകലത്തു നിന്നേ കാണാം
ആറരയുടെ വണ്ടിക്കുള്ള നെട്ടോട്ടം
ബാര്‍ബര്‍ ഷോപ്പിനും മുറുക്കാന്‍ കടക്കും
ഇടയിലൂടെ പിചാത്തികടയും
സുബിതാതയുടെ പലഹാരകടയും
ഗള്‍ഫ് ബാബുവിന്റെ ലേഡിസ് ഷോപ്പും
കടന്നു അവളുടെ മരണപാച്ചില്‍
ടി വി കടയില്‍ ചാനലായ ചാനലെല്ലാം
പെണ്ണും ന്യൂസും സീരിയലും
പാന്‍ നാറുന്ന ഹിന്ദിക്ക് മലയാളതില്‍
തെറിവിളിക്കുന്ന വഴിവാണിഭം
മൊബൈല്‍ കട ,ഐസ് ക്രീം പാര്‍ലര്‍
ചെമഞ്ഞ വെട്ടതില്‍ ബുടിഷോപ്പ്
അങ്ങനെ എന്തെല്ലാം അന്തികച്ചവടം
കണ്ണെറിഞ്ഞും കരളെറിഞ്ഞും
മറുകും മാറിടവും തേടാം
ഇന്നലെ മഞ്ഞയില്‍ വെള്ളപൂവുള്ള
പട്യാല ചുരിദാര്‍
ഇന്ന് വിടര്‍ത്തിയിട്ട
വയലറ്റ് ക്രോസ്സ്ബോര്ടെര്‍ സാരി
എന്റെ പെണ്ണെ
നീ നിഴലെറിഞ്ഞു മദിപ്പിച്ച
ഇന്നലത്തെ നഗരരാത്രിയില്‍
എത്ര സൂപ്പര്‍ ഫാസ്ടുകള്‍ പാഞ്ഞു
ഈ ദേശിയ പാതയില്‍
ഇന്നും കാത്തിരുന്ന്
ഋജു രേഖയില്‍ കാന്തം പുരട്ടി
മുനകൂര്‍ത്ത കമശരങ്ങല്‍കിടയില്‍
മുക്കുപണ്ടത്തില്‍ പൊതിഞ്ഞ
സൌന്ദര്യവും കത്ത്
നീയങ്ങനെ നെടുകെയും കുറുകെയും
മഞ്ഞ പളപ്പാര്‍ന്ന വസ്ട്രശാലയിലെ
കൊച്ചമ്മസാരികള്‍കൊപ്പം
വില്‍ക്കാന്‍ വച്ച നിന്റെ പ്ലസ്ടുവും
നിനക്ക് നഷ്ട്ടപെട്ട
കാവും കുളവും മുവണ്ടാന്മാവും
നീല കണ്ണും നീണ്ടമുടിയും
നിന്നും ഇരുന്നും ഒതുനോക്കിയും
ചരിഞ്ഞും പിരിഞ്ഞും
പിന്‍ നോട്ടമെരിഞ്ഞും
കവനെടുക്കുന്ന കഷണ്ടികാരന്‍
മൂത്ത മുതലാളിയും
ഞാനറിയുന്നു രാവന്തിയില്‍
വീട് തേടുന്ന വ്യെഥകള്‍
കുത്ത് വാക്കില്‍ നേര മുണര്‍ന്നവള
കൂര്‍ത്ത നോട്ടം കുതിപ്പകിയവള്‍
നിന്റെ ചോരുന്ന യൌവ്വനം
ഇവിടെ ദിനം തോറും
ഹൌസ് ഫുള്ളായി ഓടുന്ന
നീലപ്പടമായി മാറിയ
ദുരവസ്തയല്ലേ നഗര ഹൃദയം
Labels:
കവിത
Wednesday, June 3, 2009
പ്രിയേ ഇന്നലെ നിന്നെ കണ്ട രാത്രിയില്‍
പ്രിയേ ,
നടവഴി ഇരുട്ടില്‍
പാലം കടന്നു
പാടം കയറുവോളം
രാത്രി ഭൂതങ്ങളെ മറക്കാന്‍
കൈ തന്ന കാലം
ഐസ് കാരനും
പഞ്ഞി മിഠായിക്കുമൊപ്പം
തൊട്ടു വക്കത്തു മറന്നു വക്കാം
പിന്നെയൊരു
സ്പെഷ്യല്‍ ക്ലാസ്സിനു
ഞാന്‍ മുന്‍പിലും
ഒരു നാണത്തിന്റകലത്തില്‍
നീ പിന്നിലും
തെമാലിയുടെ കുഴമണ്ണില്‍
നിന്റെ പാദങ്ങള്‍ മെല്ലെ മെല്ലെ
കുളത്തിന്റെ വക്കതൂടെ
ഇരുകൈ വിടര്തി
അഭ്യാസിയെപ്പോലെ ഞാന്‍
അന്ന്
തെല്ലൊന്നു തേങ്ങിയ
നിന്റെ കയ്യില്‍ മുറുകെപ്പിടിച്ചു
ഒരു കൊച്ചു കുമിള
കുളത്തിന്റെ ആഴതില്‍നിന്നും
അത്മവിലെക്കുയര്‍ന്നത്
ആരറിഞ്ഞു ?
പിന്നെ അതെപ്പോഴാണ്
ഒരു തരംഗവും ഇല്ലാതെ
ഉപരിതലത്തില്‍
വന്നു പൊട്ടിയത് ?
ഉള്‍വലിഞ്ഞ ,
വിപരിണമിച്ച
ജന്മ ചോദനകള്‍
പ്രസുപ്തവസ്തകളില്‍
കോശഭിതിക്കുള്ളില്‍
ജനിതക ജീനുകളില്‍
സ്തൂലരൂപം പൂണ്ടു
ധ്യാനം ചമഞ്ഞിരുന്നു
അരുതുകളും,
ആവലാതികളും
മോഹവും
മോഹഭംഗവും
അടഞ്ഞ കണ്ണിന്റെ
ഇരുട്ടില്‍ കുഴിച്ചുമൂടി
ഉറക്കത്തിന്റെ വാല്മീകത്തില്‍
ഒരു ജഗ്രത് മയക്കം .
ഒരു സ്ഖലിതസ്വപ്നത്തില്‍
ആശുപത്രി വരാന്തയിലും
പള്ളി മുറ്റത്തും
കണ്ണ്എഴുതാതെ
ഒജോസ്സോഴിഞ്ഞ
എണ്ണമയമാര്‍ന്ന
നിന്റെമുഖം
നടവഴി ഇരുട്ടില്‍
പാലം കടന്നു
പാടം കയറുവോളം
രാത്രി ഭൂതങ്ങളെ മറക്കാന്‍
കൈ തന്ന കാലം
ഐസ് കാരനും
പഞ്ഞി മിഠായിക്കുമൊപ്പം
തൊട്ടു വക്കത്തു മറന്നു വക്കാം
പിന്നെയൊരു
സ്പെഷ്യല്‍ ക്ലാസ്സിനു
ഞാന്‍ മുന്‍പിലും
ഒരു നാണത്തിന്റകലത്തില്‍
നീ പിന്നിലും
തെമാലിയുടെ കുഴമണ്ണില്‍
നിന്റെ പാദങ്ങള്‍ മെല്ലെ മെല്ലെ
കുളത്തിന്റെ വക്കതൂടെ
ഇരുകൈ വിടര്തി
അഭ്യാസിയെപ്പോലെ ഞാന്‍
അന്ന്
തെല്ലൊന്നു തേങ്ങിയ
നിന്റെ കയ്യില്‍ മുറുകെപ്പിടിച്ചു
ഒരു കൊച്ചു കുമിള
കുളത്തിന്റെ ആഴതില്‍നിന്നും
അത്മവിലെക്കുയര്‍ന്നത്
ആരറിഞ്ഞു ?
പിന്നെ അതെപ്പോഴാണ്
ഒരു തരംഗവും ഇല്ലാതെ
ഉപരിതലത്തില്‍
വന്നു പൊട്ടിയത് ?
ഉള്‍വലിഞ്ഞ ,
വിപരിണമിച്ച
ജന്മ ചോദനകള്‍
പ്രസുപ്തവസ്തകളില്‍
കോശഭിതിക്കുള്ളില്‍
ജനിതക ജീനുകളില്‍
സ്തൂലരൂപം പൂണ്ടു
ധ്യാനം ചമഞ്ഞിരുന്നു
അരുതുകളും,
ആവലാതികളും
മോഹവും
മോഹഭംഗവും
അടഞ്ഞ കണ്ണിന്റെ
ഇരുട്ടില്‍ കുഴിച്ചുമൂടി
ഉറക്കത്തിന്റെ വാല്മീകത്തില്‍
ഒരു ജഗ്രത് മയക്കം .
ഒരു സ്ഖലിതസ്വപ്നത്തില്‍
ആശുപത്രി വരാന്തയിലും
പള്ളി മുറ്റത്തും
കണ്ണ്എഴുതാതെ
ഒജോസ്സോഴിഞ്ഞ
എണ്ണമയമാര്‍ന്ന
നിന്റെമുഖം
Labels:
കവിത
Subscribe to:
Posts (Atom)